ഈ ബ്ലോഗും ഇതിലെ കഥകളും പപ്പേട്ടന്റെ തൂവാനത്തുമ്പികള്‍ എന്ന ചലച്ചിത്രത്തിലെ, ഉദകപ്പോള എന്ന നോവലിലെ ക്ലാര എന്ന അനശ്വര കഥാപാത്രത്തിനായി സമര്‍പ്പിക്കുന്നു.

Saturday, August 14, 2010

ക്ലാര എനിക്കാരാണ്

ഒരിക്കലും ഉത്തരം കിട്ടാതെ, ഞാന്‍ എന്നോട് തന്നെ ഒരുപാട് തവണ ചോദിച്ചിട്ടുള്ള ഒരു ചോദ്യം. ക്ലാര എനിക്കാരാണ്?

മനസ്സിന്റെ അകത്തളങ്ങളില്‍ എവിടെയോ ക്ലാര കൂടുകൂട്ടിയിട്ടു ഇപ്പോള്‍ ഒരു പത്തു വര്‍ഷമെങ്കിലും ആയി കാണും..അതായത് പപ്പേട്ടന്റെ തൂവാനതുമ്പികള്‍ കണ്ടിട്ട് അത്രയും നാളായി എന്നര്‍ത്ഥം.

ക്ലാര എനിക്ക് വെറുമൊരു കഥാപാത്രമല്ല. ക്ലാര എവിടയോ ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുവാന്‍ പോലും ഞാന്‍ ‍ ആഗ്രഹിക്കുന്നു. അത്രത്തോളം ആ കഥാപാത്രം എന്നിലലിഞ്ഞു ചേര്‍ന്നിരിക്കുന്നു...


പ്രിയപ്പെട്ട ക്ലാരേ, കപട സദാചാരത്തിന്റെ പൊയ്മുഖങ്ങളില്ലാതെ ഈ ലോകത്തോട്‌ മുഴുവന്‍ വിളിച്ചു പറയാന്‍ ഞാനൊരുക്കമാണ്, എനിക്ക് നിന്നോട് പ്രണയമാണെന്ന്. എന്തിനു വേണ്ടി എന്നെനിക്കറിയില്ല. നിന്റെ സ്നേഹത്തിനായി മറ്റൊരു മണ്ണാറത്തൊടി ജയകൃഷ്ണന്‍ ആകാന്‍ അറിയാതെ മനസ്സ് കൊതിക്കുകയാണ്.

നിന്നിലൂടെയാണ് ഞാന്‍ പപ്പേട്ടന്‍ എന്നാ പദ്മരാജന്‍ മാഷിനെ ഇഷ്ടപ്പെട്ടത്...
നിന്നിലൂടെയാണ് ഞാന്‍ സുമലതയെ ഇഷ്ടപ്പെട്ടത്...
ഇന്ന് നിനക്കായ്‌ എഴുതുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..
നിനക്കായി ഒരുപിടി കഥകള്‍...
അങ്ങനെ എന്റെ പ്രണയം ഞാന്‍ ലോകത്തെ അറിയിക്കട്ടെ.

ഒരുപക്ഷെ അവ വായിച്ചു കഴിഞ്ഞ് തീര്‍ത്തും നിലവാരം കുറഞ്ഞ സൃഷ്ടികള്‍ എന്ന് വിലയിരുത്തി നീ പൊട്ടിച്ചിരിച്ചേക്കാം. എങ്കിലും ഞാന്‍ എഴുതി കൊണ്ടേയിരിക്കും. കാരണം എനിക്ക് നിന്നെ അത്രമേല്‍ ഇഷ്ടമാണ്..

നിനക്ക് തുല്യം നീ മാത്രം. പകരം വക്കാനാവാത്തതാണ് നിന്റെ വ്യക്തിത്വവും നിന്നോടുള്ള എന്റെ ആരാധനയും.. നിന്റെ തങ്ക വിഗ്രഹത്തിനു ചുറ്റും അണി നിരത്താന്‍ കല്ലില്‍ തീര്‍ത്ത ഒരുപിടി ക്ലാരമാരെ സൃഷ്ടിക്കുവാന്‍ ഞാനൊരു എളിയ ശ്രമം നടത്തുകയാണ്.

ഞാനെഴുതി കൂട്ടുന്നവ തെറ്റുകളും കുറവുകളും നിറഞ്ഞ മണ്ടത്തരങ്ങള്‍ ആണെങ്കില്‍ എന്നോട് നീ സദയം പൊറുക്കുക. നിന്റെ പേരിനു ഒരിക്കലും ഒരു കളങ്കമാകാത്ത വിധത്തില്‍, നിന്റെ പിതാവായ പപ്പേട്ടനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ ഇവിടെ തുടങ്ങുകയാണ്, നീ ഈ എളിയ ആരാധകനെ അനുഗ്രഹിച്ചാലും!!

എന്റെ എത്രയും പ്രിയപ്പെട്ട ക്ലാരയ്ക്ക്‌ വേണ്ടിബ്ലോഗ്‌ ഞാന്‍ സമര്‍പ്പിച്ചു കൊള്ളുന്നു...

18 comments:

  1. clara ente pranayathe kooduthal polippicha kadhapathramaanu... oro penninte ullilum undakum oru clara..

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. we r with u apparan....urs is a frank statement..clara touches & lives in the hearts of all. there is always a love for her in us. an immortal, realistic & extraordinary creation of papettan. clara is immortal, so is papettan. long live pappetan.

    ReplyDelete
  4. ക്ലാര എന്ന കഥാപാത്രമോ സുമലത എന്ന നടിയോ ...ആരാണ് മനസ്സിൽ ശരിക്കും വേരൂന്നിയിട്ടുള്ളത്?

    ReplyDelete
  5. @ murali, both have now become inseparable in our minds. There is no life for one without the other.

    ReplyDelete
  6. @ജിഷാദ്,
    നന്ദി...
    @ചിത്രകാരന്‍...
    ഒത്തിരി നന്ദി..
    @പള്ളിക്കരയില്‍
    നന്ദി..
    @ഫെമിന
    ശരിയാണ്.. ഓരോ പെണ്ണിന്റെ ഉള്ളിലും ഉണ്ടാകും ഒരു ക്ലാര..
    നന്ദി, ഇനിയും വരിക..

    @പ്രിയ നാഗരാജ്,
    വിശദമായ അഭിപ്രായത്തിനു വളരെ വളരെ നന്ദി....

    @മുരളീമുകുന്ദൻ,
    ഇതൊരു കുഴക്കുന്ന ചോദ്യമാണ്. ക്ലാര തന്നെ ആണ് മനസ്സില്‍ ഏറ്റവും വേരൂന്നിയിട്ടുള്ളത്‌ എന്നാണു തോന്നുന്നത് കാരണം സുമലതക്ക് പകരം ആര് അഭിനയിച്ചാലും ആ കഥാപാത്രത്തെ ഞാന്‍ ഇഷ്ടപ്പെടുമായിരുന്നു... എങ്കിലും പറയട്ടെ , ക്ലാരയെ ഞാന്‍ ഇത്രകണ്ട് ഇഷ്ടപ്പെട്ടതില്‍ സുമലത എന്ന അഭൗമ സൌന്ദര്യധാമത്തിനുള്ള പങ്കു പറയാവുന്നത്തിലും അപ്പുറമാണ് ...
    പപ്പേട്ടന്‍, ക്ലാര, സുമലത, മോഹന്‍ലാല്‍.. അതൊരു അതിമനോഹരമായ കോമ്പിനേഷന്‍ തന്നെ ആയിരുന്നു...

    നാഗരാജ് പറഞ്ഞതാണ് ശരി..

    എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി..

    ReplyDelete
    Replies
    1. അന്ധമായ ആരാധനയാണ് ക്ലാരയോട്. ആണിനു മാത്രമുള്ള ഫാന്റസി അല്ല. ഉള്ളു തൊട്ട വികാരം. ഒരുപാട് ഇസ്‌തം����

      Delete
  7. ക്ലാര ജീവിച്ചിരിപ്പുണ്ട്

    ReplyDelete
  8. Clara always remains in our heart..
    പ്രണയം , ഇന്നലയുടെ യാത്രയില്‍ കൂടെ നടന്ന സഖി
    നീ എനിക്ക് വെറുമൊരു പിന്‍കാഴ്ച മാത്രം ....

    ഒരിക്കലും കൂട്ടി വായിക്കാത്ത വെറുമൊരു മൂന്നക്ഷരം മാത്രം ...
    Clara you are not my love, but your memories remains me love
    all the best

    ReplyDelete
  9. ക്ലാര..... അവള്‍ ഒരു നിലാവ് പോലെ എന്‍റെ ഈ അടഞ്ഞു കിടക്കുന്ന വാതിലിനു അപ്പുറമുണ്ട്, എനിക്ക് അവളെ കാണാം, അവളുടെ സ്വരം കേള്‍ക്കാം, ഞങ്ങള്‍ തമ്മില്‍ പലപ്പോളും സംസാരിക്കാറുണ്ട്... പല രാത്രികളിലും അവളുടെ ചൂടുള്ള മാറില്‍ പറ്റികിടന്നു തണുത്ത അവളുടെ വിരല്‍ തുംബുകളാല്‍ എന്‍റെ നെറുഗയില്‍ തഴുകി എന്നെ ഉറക്കാറുണ്ട്, ഇനിയും ഞാന്‍ ഉറങ്ങും ആ നെഞ്ചോടു ചേര്‍ന്ന് കിടന്നു..............

    ReplyDelete
  10. Nannayittundu Mahesh.Happy New year 2011.

    ReplyDelete
  11. ഒരു കഥാപാത്രം ചിലരുടെ മനസ്സില്‍ ജീവിക്കുന്ന അവസ്ഥ.. നന്നായിട്ടുണ്ട്.. മഹേഷിന്റെ ക്ലാരമാര്‍ ഒരുപാട് പേരുടെ മനസ്സില്‍ ജീവിക്കാന്‍ പോന്ന ശക്തമായ കഥാപാത്രങ്ങളാകട്ടെ.. ആശംസകള്‍.. ക്ലാരയോടു എനിക്കും പ്രണയമാണ്.. എന്നിലെ ജയകൃഷ്ണന്‍ ക്ലാരയെ നെഞ്ചോടു ചേര്‍ക്കുന്നു..

    ReplyDelete
  12. മഹേഷ് ഇക്കാര്യത്തില്‍ എനിക്കും മുകുന്ദന്‍ ജിയുടെ അഭിപ്രായമാണു. ഇവിടെ സുമലതക്ക് പകരം പല്ലുന്തി കവിളൊട്ടി കറുകറുത്തൊരു പെണ്ണായിരുന്നേല്‍ മഹേഷടക്കം എത്ര ആണുങ്ങള്‍ ആ ക്ലാരയെ ഇഷ്ടപ്പെടും. ആരും കാണില്ല അല്ലേ. അപ്പോ ഇവിടെ ക്ലാരയുടെ സൌന്ദര്യത്തിനാണു പ്രാധാന്യം. അവളുടെ വ്യക്തിത്വമല്ല. അത് രണ്ടാമതേ വരുന്നുള്ളു. ക്ലാരയുമായ് അടുത്തിടപഴകാത്തിടത്തോളം ആ ആരാധന നിലനില്‍ക്കും. അടുത്തിടപഴകുമ്പോള്‍ ഒരു വ്യക്തിയുടെ സൌന്ദര്യത്തേക്കാളും പെരുമാറ്റം,രീതികള്‍, ബൌദ്ധിക നിലവാരം ,കാഴ്ച്കപ്പാടുകള്‍ എന്നിവക്കാണു പ്രാധാന്യം. ബന്ധത്തിന്റെ ഇഴയടുപ്പം വര്‍ദ്ധിക്കണമെങ്കില്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ ഉയര്‍ന്നു നില്‍ക്കണം. എങ്കിലേ പ്രണയത്തിന്റെ തീക്ഷ്ണത അണയാതെ നില്‍ക്കൂ..
    എല്ലാ ആശംസകളും..

    ReplyDelete
  13. mullayude abhipraayaththodu 101% yojikkunnu.

    "ക്ലാരയുമായ് അടുത്തിടപഴകാത്തിടത്തോളം ആ ആരാധന നിലനില്‍ക്കും. അടുത്തിടപഴകുമ്പോള്‍ ഒരു വ്യക്തിയുടെ സൌന്ദര്യത്തേക്കാളും പെരുമാറ്റം,രീതികള്‍, ബൌദ്ധിക നിലവാരം ,കാഴ്ച്കപ്പാടുകള്‍ എന്നിവക്കാണു പ്രാധാന്യം"

    ReplyDelete